തൊടുപുഴ: ഡി.സി.സി. പ്രസിഡന്റ് ഇടപെട്ടിട്ടും പ്രതിയില്‍നിന്നു പോലീസ് കൈക്കൂലി വാങ്ങിയെന്ന ആരോപണം യു.ഡി.എഫ്. നിയോജകമണ്ഡലം യോഗത്തില്‍ ഒച്ചപ്പാടിനു കാരണമായി. പോലീസ് നടപടിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചു.
ലീഗ് പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവിന്റെ മകനുമായ വ്യക്‌തിയുടെ കടയില്‍ കയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പോലീസ് പ്രതിക്കു അനുകൂലമായ നിലപാടെടുത്തത്രേ. പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് വിളിച്ചുപറഞ്ഞു. എന്നാല്‍, പ്രതിയില്‍നിന്നു പതിനായിരം രൂപ ഒരുദ്യോഗസ്‌ഥനുവേണ്ടി പോലീസുകാരന്‍ വാങ്ങി. തുടര്‍ന്നു അനുരഞ്‌ജനത്തിനു പലവിധത്തില്‍ സമ്മര്‍ദമുണ്ടായി. മുസ്ലീം ലീഗിനു മാനക്കേടുണ്ടാക്കുന്ന വിധത്തില്‍ സംഭവം ഒത്തുതീര്‍ത്തു.
ഇതില്‍ യോഗത്തില്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. കൈക്കൂലിക്കാരായ പോലീസ് ഉദ്യോഗസ്‌ഥരെ വച്ചുപൊറുപ്പിക്കരുതെന്നു അവര്‍ ആവശ്യപ്പെട്ടു. ഭരണം മാറിയിട്ടും അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ നിയന്ത്രിക്കാനായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.സലിം ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു പോലീസിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.
സംഭവത്തെക്കുറിച്ചു അന്വേഷിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കാമെന്നും യോഗത്തില്‍ ലീഗ് നേതാക്കള്‍ക്കു ഉറപ്പുനല്‍കി.