Saturday, October 1, 2011

പോലീസ്‌ കൈക്കൂലി വാങ്ങി; യു.ഡി.എഫ്‌. യോഗത്തില്‍ ലീഗിനു പ്രതിഷേധം

തൊടുപുഴ: ഡി.സി.സി. പ്രസിഡന്റ്‌ ഇടപെട്ടിട്ടും പ്രതിയില്‍നിന്നു പോലീസ്‌ കൈക്കൂലി വാങ്ങിയെന്ന ആരോപണം യു.ഡി.എഫ്‌. നിയോജകമണ്ഡലം യോഗത്തില്‍ ഒച്ചപ്പാടിനു കാരണമായി. പോലീസ്‌ നടപടിയില്‍ മുസ്ലീം ലീഗ്‌ നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചു.
ലീഗ്‌ പ്രവര്‍ത്തകനും കോണ്‍ഗ്രസ്‌ നേതാവിന്റെ മകനുമായ വ്യക്‌തിയുടെ കടയില്‍ കയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പോലീസ്‌ പ്രതിക്കു അനുകൂലമായ നിലപാടെടുത്തത്രേ. പ്രതിയെ അറസ്‌റ്റ് ചെയ്യണമെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ വിളിച്ചുപറഞ്ഞു. എന്നാല്‍, പ്രതിയില്‍നിന്നു പതിനായിരം രൂപ ഒരുദ്യോഗസ്‌ഥനുവേണ്ടി പോലീസുകാരന്‍ വാങ്ങി. തുടര്‍ന്നു അനുരഞ്‌ജനത്തിനു പലവിധത്തില്‍ സമ്മര്‍ദമുണ്ടായി. മുസ്ലീം ലീഗിനു മാനക്കേടുണ്ടാക്കുന്ന വിധത്തില്‍ സംഭവം ഒത്തുതീര്‍ത്തു.
ഇതില്‍ യോഗത്തില്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. കൈക്കൂലിക്കാരായ പോലീസ്‌ ഉദ്യോഗസ്‌ഥരെ വച്ചുപൊറുപ്പിക്കരുതെന്നു അവര്‍ ആവശ്യപ്പെട്ടു. ഭരണം മാറിയിട്ടും അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ നിയന്ത്രിക്കാനായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഡി.സി.സി. പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, മുസ്ലീം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ ടി.എം.സലിം ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു പോലീസിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്‌.
സംഭവത്തെക്കുറിച്ചു അന്വേഷിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കാമെന്നും യോഗത്തില്‍ ലീഗ്‌ നേതാക്കള്‍ക്കു ഉറപ്പുനല്‍കി.

Friday, September 30, 2011

പൊലീസിനു മാതൃക കാട്ടി നാട്ടുകാര്‍ കള്ളന്മാരെ പിടികൂടി

ചെറുതോണി: കള്ളു മണപ്പിക്കാന്‍ സമയമേറെ വഴിയോരത്തു ചെലവഴിച്ച പൊലീസിനു മാതൃക കാട്ടി നാട്ടുകാര്‍ കള്ളന്മാരെ പിടികൂടി. നാട്ടില്‍ കള്ളന്മാരുടെ ശല്യം പെരുകുകയാണെന്നും മോഷണം നിത്യസംഭവമാണെന്നും പരാതി ഉയര്‍ന്നെങ്കിലും പൊലീസിനു കള്ളടിക്കാരെ പിടികൂടുന്നതിനു മാത്രമേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. അന്തിനേരങ്ങളില്‍ ആണുങ്ങള്‍ ഇല്ലാത്ത വീടുകളുടെ കതകില്‍ തട്ടി മോഷ്‌ടാക്കള്‍ നടത്തുന്ന കളവും ഭീതിയും ഏറെനാളായി പരിഭ്രാന്തി വിതച്ചെങ്കിലും പൊലീസ്‌ പേരിനൊരു അന്വേഷണം പോലും നടത്തിയിരുന്നില്ല.

കള്ളനെ പിടിക്കാന്‍ പൊലീസ്‌ തുടര്‍ച്ചയായി എത്താത്തതിനെത്തുടര്‍ന്നു നാട്ടുകാര്‍ ജനകീയ സ്‌ക്വാഡ്‌ രൂപീകരിച്ചു. അന്തിമയങ്ങുമ്പോള്‍ തസ്‌കരര്‍ എത്തുന്ന വാഴത്തോപ്പിലും തടിയംപാടും മണിയാറന്‍കുടിയിലും മറ്റും നാട്ടുകാരുടെ സംഘം സജീവമായിരുന്നു. ഏറെനാളായി വിലസിയിരുന്ന കള്ളസംഘം ഒരുനാള്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. തുടരെത്തുടരെ മോഷണം നടത്തി വിലസിയ സംഘത്തെ പിടികൂടിയതും നാട്ടുകാരുടെ ജാഗ്രത തന്നെ. ഭൂമിയാംകുളം ഭാഗത്ത്‌ ഉച്ചയ്‌ക്ക്‌ ഒരുമണിക്കു സംശയാസ്‌പദമായി കണ്ട കാറിന്‌ നട്ടുകാര്‍ കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന്‌്‌ അമിതവേഗത്തില്‍ പാഞ്ഞ കാറിനെക്കുറിച്ചു ഭൂമിയാംകുളം സ്വദേശികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു വാഴത്തോപ്പുകാര്‍ പിടികൂടുകയായിരുന്നു.

നാട്ടുകാരുടെ പരിശോധനയില്‍ കാറില്‍നിന്നു കണ്ടെടുത്തതു കഠാരികളും മുളകുപൊടിയും കുറുവടിയും കമ്പിവടികളുമായിരുന്നു. എന്തായാലും മോഷ്‌ടാക്കളെ കസ്‌റ്റഡിയിലെടുക്കാന്‍ ലോക്കല്‍ പൊലീസ്‌ പറഞ്ഞ സമയത്തുതന്നെ എത്തി. കള്ളുമണം പിടിച്ചെടുക്കാന്‍ സമയമേറെ ചെലവഴിക്കുന്ന പൊലീസ്‌, കള്ളന്‍മാരെ പിടികൂടാന്‍ ശ്രമിച്ചാല്‍ നാട്ടുകാര്‍ക്കു സൈ്വരമായി ഉറങ്ങാമല്ലോയെന്നാണു പ്രദേശവാസികള്‍ ചോദിക്കുന്നത്‌.

കള്ളന്‍മാര്‍ പിടിയില്‍; പിടിയിലായതു മോഷണ പരമ്പര തീര്‍ത്ത ആറ്‌ തസ്‌കരന്‍മാര്‍

ചെറുതോണി: കഴിഞ്ഞ ഒരുമാസക്കാലമായി ജില്ലാ ആസ്‌ഥാനത്തു മോഷണപരമ്പരകള്‍ തീര്‍ത്ത കള്ളന്‍മാരെ നാട്ടുകാര്‍ പിടികൂടി. ബുധനാഴ്‌ച മൂന്നിന്‌ വാഴത്തോപ്പിലാണു നാട്ടുകാരുടെ സ്‌ക്വാഡ്‌ കള്ളന്മാരെ പിടികൂടിയത്‌. പെരുമ്പാവൂര്‍ വെങ്ങോല പുത്തന്‍പാലത്തില്‍ ഷാജഹാന്‍ (30), ചെറുതോണി ഗാന്ധിനഗര്‍ കണ്ണാംപറമ്പില്‍ സാബു (41), മണിയാറന്‍കുടി പെരുങ്കാല കൊടിഞ്ഞി സുരേഷ്‌ (45), മണിയാറന്‍കുടി ആനക്കൊമ്പന്‍ വടക്കേമലയില്‍ സജികുമാര്‍ (33), ചെറുതോണി മലയില്‍ രഘു (49), മണിയാറന്‍കുടി കരിപ്പാമറ്റത്തില്‍ കൊച്ചുമോന്‍ (43) എന്നിവരെയാണു നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്‌.

പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.സംഘത്തലവന്‍ മണിയാറന്‍കുടി പള്ളിക്കുന്നേല്‍ പത്രോസ്‌ എന്നയാള്‍ ഒളിവിലാണെന്നു പൊലീസ്‌ പറഞ്ഞു. പ്രതികളില്‍ ഷാജഹാന്റെ പേരില്‍ മോഷണക്കുറ്റങ്ങള്‍ക്കു പെരുമ്പാവൂര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. ഇടുക്കിയില്‍ നേരത്തെ നടന്ന മുഖംമൂടി ആക്രമണത്തില്‍ പ്രതിയാണു രഘു. കുഴമ്പ്‌, തൈലം വില്‍പന എന്ന പേരില്‍ പഴയൊരു അംബാസഡര്‍ കാറില്‍ പ്രദേശത്തു ചുറ്റിനടന്ന പ്രതികള്‍ മണിയാറന്‍കുടിയില്‍ കൊച്ചുമോന്റെ വീട്ടിലാണു ക്യാംപ്‌ ചെയ്‌തിരുന്നത്‌. ഇവിടെ താമസിച്ചു പദ്ധതികള്‍ ആസൂത്രണം നടത്തുകയായിരുന്നു ഇവരുടെ പതിവ്‌.

പഴഞ്ചന്‍ അംബാസഡര്‍ കാറില്‍നിന്നു കുറുവടികള്‍, പിച്ചാത്തി, ചുറ്റിക, ഇരുമ്പുവടി, മുളകുപൊടി എന്നിവ പൊലീസ്‌ കണ്ടെടുത്തു. ഇനിയും പിടികൂടാനുള്ളവരെക്കുറിച്ചും സംഘത്തലവനെക്കുറിച്ചും
അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്‌ പറഞ്ഞു. ജില്ലയില്‍ മറ്റിടങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്നതിനെ സംബന്ധിച്ചും അന്വേഷണം ഊര്‍ജിതപ്പെടുത്തും. എസ്‌ഐ: ടി.ഡി. സുനില്‍കുമാര്‍, എഎസ്‌ഐമാരായ വി. ജോണി, സുരേന്ദ്രന്‍, മത്തായി, സിവില്‍ പൊലീസ്‌ ഓഫിസര്‍മാരായ മധു, സിയാദ്‌, സെബാസ്‌റ്റിയന്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.

Saturday, August 6, 2011

പിതാവിന്റെ മര്‍ദനമേറ്റു മരിച്ച ഷജിത്തിന്റെ വീട്ടുകാര്‍ക്കു പോലീസിന്റെ സാന്ത്വനം

ചെറുപുഴ(കണ്ണൂര്‍): മദ്യലഹരിയില്‍ പിതാവിന്റെ ക്രൂരമായ മര്‍ദനത്തിനു വിധേയമായി ദാരുണമായി മരിച്ച ഷജിത്തിന്റെ വീട്ടിലേക്കു സഹായവും ആശ്വാസവചനങ്ങളുമായി പോലീസ്‌സംഘമെത്തി.മാനസികമായി തളര്‍ന്ന ഷജിത്തിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും മുന്നില്‍ ആശ്വാസവാക്കുകളുമായി പയ്യന്നൂര്‍ സിഐ പി.കെ. സുധാകരന്‍, പെരിങ്ങോം എസ്‌ഐ മുത്തത്ത്‌ ലക്ഷ്‌മണന്‍, അഡീഷണല്‍ എസ്‌ഐ ടി.കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പോലീസ്‌ സംഘമെത്തിയത്‌.പയ്യന്നൂര്‍, പെരിങ്ങോം പോലീസ്‌ സ്റ്റേഷനുകളിലെ പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വന്തംനിലയില്‍ സമാഹരിച്ച 25,000 രൂപയും രണ്‌ടു വ്യക്തികള്‍ ചേര്‍ന്നു നല്‍കിയ 10,000 രൂപയും ചേര്‍ത്ത്‌ 35,000 രൂപയാണ്‌ ഇവര്‍ കുടുംബത്തിനു കൈമാറിയത്‌. വീട്ടിലേക്കു രണ്‌ടുചാക്ക്‌ അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും പോലീസ്‌ സംഘം നല്‌കി. മകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഷജിത്തിന്റെ പിതാവ്‌ ഷാജി റിമാന്‍ഡിലാണ്‌.

സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടി ഷജിത്തിന്റെ സഹോദരങ്ങളുടെ ഭാവി നശിക്കാതിരിക്കാനാണു കുടുംബത്തിനു സഹായമെത്തിക്കാന്‍ തീരുമാനിച്ചതെന്നു സിഐ പി.കെ. സുധാകരന്‍ പറഞ്ഞു. തകര്‍ന്ന കുടുംബത്തിന്റെ സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു നാട്ടുകാര്‍ക്കിതു പ്രചോദനമാകട്ടെയെന്നും സിഐ പറഞ്ഞു. മാനസികാഘാതത്തില്‍നിന്നു മോചനം ലഭിക്കാന്‍ അടുത്തയാഴ്‌ച ഷജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ പയ്യന്നൂരില്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ശാസ്‌ത്രീയ കൗണ്‍സലിംഗ്‌ നല്‍കും. പോലീസ്‌ സംഘം സാമ്പത്തിക സഹായവുമായി വീട്ടിലെത്തിയത്‌ അദ്‌ഭുതത്തോടെയാണു നാട്ടുകാര്‍ കണ്‌ടത്‌.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോഷി ജോസ്‌, വൈസ്‌പ്രസിഡന്റ്‌ ശ്യാമള സോമന്‍, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ബേബി കളത്തില്‍, പഞ്ചായത്തംഗം മാത്യു കാരിത്താങ്കല്‍, ചൂരപ്പടവ്‌ പള്ളിവികാരി ഫാ. തോമസ്‌ തടത്തില്‍പുത്തന്‍വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. നിറഞ്ഞ കണ്ണുകളോടെ പണവും സാധനങ്ങളും രജനിയും മക്കളും ഏറ്റുവാങ്ങുന്നത്‌ കണ്‌ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.കുടുംബത്തെ കൂടുതല്‍ സഹായിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ നാളെ ചൂരപ്പടവ്‌ ഹോളിക്രോസ്‌ പള്ളിഹാളില്‍ നാട്ടുകാരുടെ യോഗം ചേരുമെന്നു ഫാ. തോമസ്‌ തടത്തില്‍പുത്തന്‍വീട്ടിലും പഞ്ചായത്ത്‌ അംഗം മാത്യു കാരിത്താങ്കലും അറി യിച്ചു.

Friday, July 15, 2011

പോലീസും സി.ബി.ഐയും ഈ വിധമായാല്‍

സംസ്‌ഥാനത്ത്‌ സൂകരപ്രസവം പോലെ മുളച്ചുപൊന്തുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്താത്തതില്‍ പോലീസ്‌ സേനയ്‌ക്ക് എതിരേയും കസ്‌റ്റഡിമരണക്കേസില്‍ പ്രതിസ്‌ഥാനത്തുള്ള പോലീസ്‌ ഓഫീസര്‍മാരെ അറസ്‌റ്റ് ചെയ്യാത്തതില്‍ സി.ബി.ഐക്ക്‌ എതിരേയും ഒരേദിവസം കേരള ഹൈക്കോടതിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയും നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ നീതിനിര്‍വഹണത്തില്‍ പോലീസും സി.ബി.ഐയും നടത്തുന്ന ഗുരുതര വീഴ്‌ചകളിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. സംസ്‌ഥാനത്തെ ക്രമസമാധാനപാലനച്ചുമതല നിര്‍വഹിക്കുന്ന സേനാവിഭാഗമാണ്‌ പോലീസെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയാണു സി.ബി.ഐ. രണ്ടു വിഭാഗങ്ങളേയും നേര്‍വഴിക്കുകൊണ്ടുപോകേണ്ടത്‌ യഥാക്രമം സംസ്‌ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ചുമതലയാണ്‌.

കേരളത്തെ ഞെട്ടിച്ചതാണ്‌ പുത്തൂര്‍ ഷീലവധക്കേസും ആ കേസിലെ പ്രതി സമ്പത്തിന്റെ കസ്‌റ്റഡിമരണവും. കേരളാപോലീസിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന കാരണത്താല്‍ കസ്‌റ്റഡിമരണക്കേസ്‌ പോലീസില്‍ നിന്ന്‌ എടുത്തുമാറ്റി സി.ബി.ഐയെ ഏല്‍പ്പിച്ചതു കോടതിയാണ്‌. പോലീസ്‌ കസ്‌റ്റഡിയിലാണു സമ്പത്ത്‌ ക്രൂരമായി കൊലചെയ്യപ്പെട്ടതെന്ന്‌ അന്വേഷണത്തില്‍ മനസിലാക്കിയ സി.ബി.ഐ. കേസില്‍ ഏതാനും പോലീസ്‌ ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ എ.ഡി.ജി.പി. മുഹമ്മദ്‌ യാസിന്‍ ഉള്‍പ്പെടെ പ്രതിസ്‌ഥാനത്തുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാന്‍ സി.ബി.ഐക്കു കഴിഞ്ഞിട്ടില്ല.

ഇവര്‍ക്കെതിരേ അറസ്‌റ്റ്വാറന്റ്‌ പുറപ്പെടുവിച്ചിട്ടും സി.ബി.ഐ. വാറന്റ്‌ മടക്കുകയായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി സി.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചത്‌. എ.ഡി.ജി.പി. യാസിന്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുള്ള ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്വൈരവിഹാരം നടത്തുകയാണെന്നും ഇരട്ടത്താപ്പ്‌ കാണിക്കരുതെന്നുമാണ്‌ കോടതിയുടെ മുന്നറിയിപ്പ്‌. വാറന്റ്‌മടക്കിയ അന്വേഷണസംഘം ഇത്രമേല്‍ അധ:പതിക്കരുതായിരുന്നുവെന്നാണ്‌ കോടതിയുടെ നിരീക്ഷണം. റിമാന്‍്‌ഡില്‍ കഴിയുന്ന എസ്‌.ഐ. രമേശിന്റെ ജാമ്യത്തെപ്പറ്റി അഭിപ്രായം തേടിയപ്പോള്‍ സി.ബി.ഐ. വ്യക്‌തമായ മറുപടി നല്‍കാതിരുന്നതും ഇരട്ടത്താപ്പെന്ന പദം പ്രയോഗിക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കിയിരിക്കണം. എ.ഡി.ജി.പിക്ക്‌ ഒരു നിയമവും എസ്‌.ഐമാര്‍ക്കും പോലീസുകാര്‍ക്കും മറ്റൊരു നിയമവും എന്ന സി.ബി.ഐ. നിലപാടിനെതിരായ ശക്‌തമായ നിലപാടാണു കോടതി സ്വീകരിച്ചത്‌.

കേരള ഹൈക്കോടതിയാണു സംസ്‌ഥാനത്ത്‌ ക്വട്ടേഷന്‍ സംഘങ്ങളുടെ എണ്ണം പെരുകുന്നതില്‍ ആശങ്കയും അമര്‍ഷവും പ്രകടിപ്പിച്ചത്‌. കൊല്ലത്തെ മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഡിവൈ.എസ്‌.പി. സന്തോഷ്‌ എം. നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്‌, പുഞ്ചിരി മഹേഷ്‌, ഷെഫീക്ക്‌ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ്‌ ക്വട്ടേഷന്‍ സംഘങ്ങളെ കയറൂരിവിട്ടതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സ്‌ഥിരം കുറ്റവാളികളാണ്‌ ക്വട്ടേഷന്‍സംഘങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും നാട്ടിന്‍പുറങ്ങളില്‍പ്പോലും ഇവര്‍ സുലഭമാണെന്നും കോടതി ഉത്‌കണ്‌ഠയോടെയാണു പറഞ്ഞത്‌.

പോലീസിലെ ഡിവൈ.എസ്‌.പി. തന്നെ ക്വട്ടേഷന്‍ സംഘത്തെ ആശ്രയിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ എവിടെനിന്നാണ്‌ നീതിലഭിക്കുന്നതെന്ന കോടതിയുടെ ചോദ്യം ഈ നാട്ടിലെ സാധാരണക്കാരുടെ മനസിനെ അലട്ടുന്ന ഭീതിയാണ്‌. സമൂഹത്തില്‍ മാന്യതയും സ്വാധീനവും ഉള്ളവരാണ്‌ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നത്‌. ഏതാനും നാള്‍ മുമ്പ്‌ ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ കൊന്ന്‌ ശരീരം കഷണങ്ങളാക്കി കായലില്‍ തള്ളാന്‍ അന്ന്‌ ഡിവൈ.എസ്‌.പി. ആയിരുന്ന ഷാജി നിയോഗിച്ചതും വാടകക്കൊലയാളികളെയാണ്‌. മുത്തൂറ്റ്‌ പോള്‍ ജോര്‍ജ്‌ വധക്കേസിനു പിന്നിലും ക്വട്ടേഷന്‍ സംഘമായിരുന്നുവെന്നാണ്‌ അന്വേഷണം തെളിയിക്കുന്നത്‌.

സംസ്‌ഥാനപോലീസിന്റെ വിശ്വാസ്യതയ്‌ക്കു വലിയ തിരിച്ചടി ഏല്‍പ്പിച്ച സംഭവങ്ങളാണ്‌ ഡിവൈ.എസ്‌.പിമാര്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയോഗിച്ചുനടത്തിയ പ്രവീണ്‍വധവും ഉണ്ണിത്താന്‍ വധശ്രമവും. നാട്ടിന്‍പുറത്തു പോലും മനസമാധാനത്തോടെ കിടന്നുറങ്ങാന്‍ വയ്യാത്തവിധം ക്വട്ടേഷന്‍സംഘങ്ങളുടെ വിളയാട്ടം അസഹ്യമാണ്‌. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പോലീസിനു കപ്പം കൊടുത്താണ്‌ ഈ സംഘങ്ങള്‍ വിലസുന്നത്‌. ഈ അഴിഞ്ഞാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ നാട്ടില്‍ സ്വൈരജീവിതം അസാധ്യമാകും.

പോലീസിലെ ക്രിമിനല്‍ പശ്‌ചാത്തലമുള്ള എല്ലാവരേയും നിരീക്ഷണവിധേയമാക്കുകയും ക്രമസമാധാനപാലനച്ചുമതലയില്‍ നിന്നും ഇത്തരക്കാരെ ഒഴിവാക്കുകയും ചെയ്യണം. ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടമുണ്ടായാല്‍ ആ പ്രദേശത്തിന്റെ അധികാരപരിധിയിലുള്ള പോലീസ്‌ ഉന്നതര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണം. സര്‍ക്കാര്‍ ഇത്തരം ഉറച്ച നയം സ്വീകരിച്ചാലേ പ്രശ്‌നത്തിന്‌ ഒരു പരിധി വരെയെങ്കിലും പരിഹാരമാകൂ.

എന്തിനുമുണ്ട്‌ പരിഹാരം

æÄÞ¿áÉáÝ: ®Lá dÉÖíÈJßÈᢠ§Õßæ¿ ÉøßÙÞøÎáIí. Ø¢ÖÏçøÞ·ÕᢠÆÞOÄc ÌtJᑚ èÖÅßÜcB{ᢠÎáÄW ÎAZ Øã×í¿ßAáK ÈàùáK dÉÖíÈBZAáÕæø....  æÄÞ¿áÉáÝ ®®ØíÉßÏáæ¿ ³ËßØí ØÎá‚ÏJßW ÕÈßÄÞ æØˆßæa ÍÞ·ÎÞÏß dÉÕVJßAáK §ì ÉøÞÄß ÉøßÙÞø µìYØÜß¹í æØaùßW ®dÄ ØCàVÃÎÞÏ dÉÖíÈBZAá¢ ÉøßÙÞøÎÞV·BZ ®çMÞÝᢠæùÁß.

²øÞZAᢠ§ÄáÕæø ÈßøÞÖøÞÏß §Õßæ¿ÈßKá οBßçMÞçµIß ÕKßGßæˆKÄí µìYØÜß¹í æØaùßæa ºøßdÄ¢. ÎâKá ÎÞØæJ µÞÜÏ{ÕßÈáUßW ®®ØíÉß ¦V. Èß×ÞLßÈßÏáæ¿ çÈÄãÄbJßÜáU µìYØÜß¹í æØaùßnW ¼ßˆÏáæ¿ ÕßÕßÇ ÍÞ·B{ßWÈßæKJßÏ 30 ÉøÞÄßµ{ßW 20 ®HÕá¢ ÉøßÙøß‚Äí §Õøáæ¿ ØádÉÇÞÈ çÈG¢. ÎxáUÕ ÄàVMÞAÞX µìYØÜß¹í Äá¿øáµÏÞÃí. ¼ßˆÏᑚ æÉÞÜàØí Øíçx×ÈßW ®JáK ÉøÞÄßÏáæ¿ ØbÍÞÕ¢ ¥ÈáØøß‚í Äø¢Äßøß‚ÞÃí ÕÈßÄÞæØW ÕÝß §ÕæÏ µìYØÜß¹í æØaùßçÜAá ÎÞxáKÄí.

ÈâÜÞÎÞܵ{ßW µáøáBß ¼àÕßÄæJ æÉøáÕÝßÏßÜÞAáKÄßÈá ɵø¢ dÉÖíÈBZ ÉøØíÉø¢ ÉùEáÄàVJí µá¿á¢ÌB{ßW É‚Mßæa dÉÄàfµZAí ÕßæJùßÏáµÏÞÃí §Õß¿áæJ ©çÆcÞ·ØíÅV. µá¿á¢Ì ÌtB{ᑚ ÄÞ{Mßݵ{áæ¿ çÉøßW Ìt¢ çÕVæÉ¿áJáKÄßæa ÕAßæÜJßÏ ®dÄçÏÞ µá¿á¢ÌBZAí §Õßæ¿ ÉøßÙÞø ÎÞV·¢ ÈßVçÆÖ߂߸ßAáKá. ÎÆcÉÞÈ¢ ĵVJ ¼àÕßÄBZAí µìYØÜßBßÜâæ¿ ÉáÄßÏ
¼àÕßÄJßæa ÉÞÄ µÞGßæAÞ¿áJßøßAáKá.

¯æÄÞøÞZAᢠ®çMÞÝᢠ§Õßæ¿ÏáU ©çÆcÞ·ØíÅæø ØÎàÉßAÞ¢. ®®ØíÉßæÏ çÈøßGá µIí ØC¿¢ ÉùÏÞ¢. ÉCÞ{ßµæ{ Õß{ß‚á ÕøáJß ¥WÉçÈøæJ µìYØÜß¹í. æÄxáµZ ÄßøáJßÏᢠÄßøß‚ùßEá¢, ÉáÄßÏ ¼àÕßÄJßÈí æÄÞBÜáµZ ºÞVJß ØçLÞ×çJÞæ¿ ÆOÄßµZAí µìYØÜß¹í æØaùßWÈßKá É¿ßÏßùBÞ¢. §Õßæ¿ ÉùÏáK µÞøcBZ ÈÞÜá ºáÎøáµZAáUßW ÎÞdÄ¢ ²ÄáBáKá. µìYØÜßBßÜâæ¿ µá¿á¢ÌÌtJßW ØçLÞ×JßæaÏᢠØÎÞÇÞÈJßæaÏᢠÉâJßøß µJß‚ Õ߼ϵŵZAí ¦ÙïÞÆJßæa ÈßùAâGí.

ÎáXÖáÃíÀß ÄµVJ ¼àÕßÄJßWØÎÞÇÞÈJßæa æÕUøßdÉÞÕáµZÈ·øJßW æÎÁßAW æùMÞÏ Ìß¼áÕßÈí §çMÞZ æ¿X×È߈. ÕßÕÞÙçÎÞºÈJßÈí çÈÞGàØí æµÞ¿áAÞX ÄÏÞæù¿áJ ØwVÍJßÜÞÃí Ìß¼áÕᢠÍÞøcÏᢠµìYØÜß¹í æØaùßæÜJáKÄí. ÄßøAáÉ߿߂ ¼àÕßÄJßW Ìß¼áÕßÈí çÆ×c¢ µâæ¿MßùMÞÃí. ®ˆÞÕçøÞ¿á¢ çøÞ×¢. ØbL¢ ÍÞøcæÏ µæH¿áJÞW µIáµâ¿Þ. ÕàGᑚ ÉÞdÄBZ ®ùßEá¿ÏíAáKÄí ÕßçÈÞÆ¢.

ç¼ÞÜßÏáæ¿ æ¿X×X ÎùAÞX ÎÆcÉÞÈÕᢠÄá¿BßÏçMÞZ µá¿á¢ÌJßW ¥ÖÞLßÏáæ¿ ÈÞ{áµZ. ÎÆcÉßæ‚Jß ÍÞøcæÏ ÎVÆßAáKÄᢠ§ÏÞZ ÉÄßÕÞAß. ®®ØíÉß ¦V. Èß×ÞLßÈßÏáæ¿Ïá¢, µìYØÜV Øß.æµ. ÎçÙ×ßæaÏᢠçÈÄãÄbJßW øIÞÝíºæJ µìYØÜß¹í. çÆ×c¢ ÈßÏdLßAÞX Ìß¼á ÉÀß‚á. ÎÆcÉÞÈçJÞ¿í ®KçKAáÎÞÏß ·áÁíèÌ ÉùEá. ç¼ÞÜß µÝßEí çÈæø ÕàGßæÜJá¢. µìYØÜßBßÈáçÖ×¢ ÍÞøcçÏÞ¿í ²øáçÈø¢ çÉÞÜᢠÉßÃBßÏßG߈.

¼àÕßÄæJ Äßøßæµ ÄKÄßÈí ©çÆcÞ·ØíÅçøÞ¿í Èwß ÉùÏÞX Ìß¼áÕßÈí ÕÞAáµ{߈.ØbÉíÈ޿ȼàÕßÄJßÈí ·áÁíèÌ¥¿ßÎÞÜßÏᑚ ØbµÞøc ÌØí µIµí¿çùÞæ¿ÞM¢ ®ˆÞ¢ ©çÉfß‚í §ùBßJßøßAáçOÞZ ÌßøáÆ Õ߯cÞVÅßÏÞÏ ØìÎc ÎæxÞKᢠ³VJ߈. ØOK µá¿á¢ÌJßW ÉßùK ØìÎcÏíAí ÌØí µIµí¿ùÞÏ øçÎÖí ¦ÏßøáKá ®ˆÞ¢. ©ùAJßW ®ÝáçKxí È¿AáK ØbÍÞÕAÞøßÏÞÏßøáKá ØìÎcæÏKí èÕµßÏÞÃí øçÎÖí ¥ùßEÄí. ÎáùßAáUßW ©ùBÞX µß¿KÞW øÞÕᑚ µÞÃáKÄí çùÞÁßW µß¿KáùBáK ØìÎcæÏ.

ÌØßW ÏÞdÄ æºÏíÄÞW ÉáùçJÏíAí ºÞ¿áK ÕߺßdÄ ØbÍÞÕÕá¢. ÉÜ ¦ÖáÉdÄßµ{ßÜᢠµÞÃß‚á. ©ùBÞÈáU ÎøáKá ÈßøLøÎÞÏß ÈWµßÏçMÞZ ØìÎc Õß×ÞÆ çøÞ·JßÈ¿ßÎÏÞÏß. ²¿áÕßW øçÎÖí, ØìÎcæÏÏᢠµâGß µìYØÜß¹í æØaùßæÜJß. µìYØÜßBßÜâæ¿ dÉÖíÈ¢ ÉøßÙøß‚ ØìÎc §çMÞZ ®¢®ÏíAá ÉÀßAáµÏÞÃí.ÌtáÕßæa ÉÞøÏá¢ÍVJÞÕßæa Ø¢ÖÏçøÞ·ÕᢦÙïÞÆæÎÞÝßÏÞJ ¼àÕßÄÎÞÏßøáKá ØVAÞV ¼àÕÈAÞøÞÏ ç¼ÞØßÈᢠøÖíÎßAá¢.

ØÎâÙJßæa ÕßÜAáµZ Îùßµ¿Kí ÕßÕÞÙßÄøÞÏÕV ¼àÕßÄJßÜᢠdÉÃÏ¢ µÞJáØâfß‚çMÞZ ÕßøßEÄí ØçLÞ×Jßæa ÕVÃÎáJáµZ ÎÞdÄ¢. øÖíÎßÏáæ¿ ÌtáÕÞÏ ÌßøáÆ Õ߯cÞVÅßÈßÏáæ¿ øfßÄÞAZ ¥Éµ¿JßW Îøß‚çMÞZ ²xÏíAÞÏ æÉYµáGßæÏ ²M¢ ÈßVJÞX øÖíÎß ¦ÕÖcæMGçMÞZ ç¼ÞØí ÕÝBß. ÈÞ{áµZ µ¿Ká çÉÞÏß. ÕàGßW ç¼ÞÜß æº‡áKÄßæa çÉøßW øÖíÎßÏáÎÞÏß æÄxßÏçMÞZ Äæa ¼àÕßÄ¢ ¥ÈÞÅÎÞµáæÎKᢠÕàGßWÈßKá ÉáùJÞAæM¿áæÎKᢠæÉYµáGß ÍÏKá.

¥ÏWAÞøÈáÎÞÏß øÖíÎßAí ¥ÕßÙßÄ ÌtÎáæIKá æÉYµáGß ç¼ÞØßçÈÞ¿í µU¢ ÉùEá. ÍÞøcæÏ Ø¢ÖÏß‚ ç¼ÞØí §Äßæa çÉøßW ÈßÄcÕᢠøÖíÎßÏáÎÞÏß ÕÝAßGá. çÕVÉßøßÏáæÎK ¸GæÎJßÏçMÞÝÞÃí ç¼ÞØá¢ øÖíÎßÏᢠ®®ØíÉßÏáæ¿ ÎáKßæÜJßÏÄí. §øáÕøáæ¿ÏᢠØÞKßÇcJßW Õ‚í ®®ØíÉß æÉYµáGßæÏ æÎÞèÌÜßW Õß{ß‚í ÜìÁí ØíÉàAùßÜßGí Ø¢ØÞøß‚á. ØÄc¢ ÉùEßæˆCßW ¥µJÞAáæÎKá ®®ØíÉß ÉùEçMÞZ æÉYµáGß ©U µÞøc¢ ÉùEá.

¥ÈÞÅÏÞµáKÄí ²ÝßÕÞAáKÄßÈÞÃí ÕcÞ¼ ¦çøÞÉâ ©KÏß‚æÄKá æÉYµáGß ÉùEá. ¼àÕÈáÄáÜc¢ ØíçÈÙßAáK ÍÞøcæÏ Ø¢ÖÏß‚ÄßÈí ç¼ÞØí æÉÞGßAøEá. æÄxáµZ ÎÈTßÜÞAßÏ ç¼ÞØí ØçLÞ×çJÞæ¿ÏÞÃí ÍÞøcæÏÏᢠµâGß ÉáùJßùBßÏÄí.

ÎÆcÉ߂߿ˆCßW èµ ÕßùÏíAáKdÉçÎÞÆí §çMÞZ æÉV˵í¿íµGMÈ ØbçÆÖßÏᢠæÎÞèÌW µØíxÎV æØaùᑚ ¼àÕÈAÞøÈáÎÞÏ dÉçÎÞÆßÈí ÎÆcÉ߂߿ˆCßW èµ ÕßùÏíAá¢. ØíçÈÙß‚á ÕßÕÞÙ¢ µÝß‚ dÉçÎÞÆí æºùáMJßWÄæK ÎÆcÉÞÈJßÈí ¥¿ßÎæMGßøáKá.

ÎÆc¢ ¥µJá æºKÞW ÍÞøcæÏ ĈáKÄᢠÖàÜÎÞAß. ØÙßæµG ÍÞøc µøßÎHâV æÉÞÜàØí Øíçx×ÈßW ÉøÞÄß ÈWµß. §ÄÞÃí µìYØÜß¹í æØaùßÈá ÎáKßæÜJßÏÄí. µìYØÜßBßÜâæ¿ dÉçÎÞÆí ÎÆcÉÞÈ¢ ÉâVÃÎÞÏß ÈßVJß. èµ ÕßùÏíAÞæÄ ÄæK dÉçÎÞÆí §çMÞZ çËÞY çµÞ{áµZ ¥xXÁá æº‡á¢. ²øá ÈßÎß×¢ çÉÞÜᢠÍÞøcæÏ ÉßøßÏÞX Õæ‡Ká dÉçÎÞÆßæa ÕÞAáµZ.

æÎÞèÌW çËÞÃá¢ ÌØí µIµí¿ùáæ¿ ÕÜÕàÖÜá¢
ÉïØí ¿á ÉÀßAáK ε{áæ¿ ÕÝßÉßÝ‚ çÉÞAßæÈÄßæø ÉøÞÄßÏáÎÞÏÞÃí ÉàøáçÎGᑚ ÌߨßÈØáµÞøæa ÍÞøc µìYØÜß¹í æØaùßæÜJßÏÄí. ØbµÞøc ÌØßæÜ µIµí¿ùáÎÞÏß ÎµZAí µ¿áJ dÉÃÏ¢. µIµí¿V ÕÞBßæAÞ¿áJ æÎÞèÌÜßW øÞdÄßÏßW εZ Ø¢ØÞøßAáKÄí µIáÉ߿߂ ¥N çËÞY ÄùÏßW ®ùßEá¿‚á. µÞÎáµX ÕàIᢠæÎÞèÌW ÕÞBßæAÞ¿áJçMÞZ ¥ÄßÜÞÏß æÉYµáGßÏáæ¿ ؈ÞÉ¢. ÌÞ·ßÈáUßWÈßKá çËÞY µIáÉ߿߂ ÎÞÄÞÕí ¥Äá¢ ÄˆßæMÞGß‚çMÞZ εZAí ÕÞÖß µâ¿ß.

ÉáØíĵJßÈᢠËàØßÈáÎÞÏß ÈWµáK Éâ ©ÉçÏÞ·ß‚í æØAXÁí ÙÞXÁí æÎÞèÌW ÕÞBßÏ æÉYµáGß ÇøßAáK ÕØídÄJßÈáUßÜÞÃí æÎÞèÌW Øâfß‚Äí. §ÄᢠÎÞÄÞÕí µç‡Þæ¿ æÉÞAß. ¼àÕßÄJßÈá ÜfcÎßçˆ ®K çºÞÆcÎÞÃí ®®ØíÉß ¦ÆcÎÞÏß æÉYµáGßçÏÞ¿í çºÞÆß‚Äí.

µìYØÜßBßÜâæ¿ æÄxáµæ{Aáùß‚í Äßøß‚ùßE æÉYµáGß §çMÞZ ©KÄ ÉÀÈJßÈá ÄÏÞæù¿áAáµÏÞÃí. æÎÞèÌÜßÜâæ¿ ÕÜÕàÖß æÉYµáGßæÏ µá¿áAÞX dÖÎß‚ ØbµÞøc ÌØí µIµí¿VAí æÉÞÜàØáµÞV 'Ȉ ØNÞÈ¢ æµÞ¿áJçÄÞæ¿ ¦ ÖÜcÕᢠ®KçKAáÎÞÏß ¥ÕØÞÈß‚á.

ÉÃÎ߈ÞJÄßæa çÉøßW ÍÞøcæÏ ©çÉfßAÞX ÄáÈßEßùBßÏ ù×àÆí, µìYØÜßBßÜâæ¿ ØLá×í¿ ¼àÕßÄ¢ ÈÏß‚Äí, ØídÄàÇÈ¢ µáùEáçÉÞÏÄßÈí ÍÞøcæÏÏᢠÎAæ{ÏᢠÕàGßÜÞAß ÎáBßÏ ÍVJÞÕßæÈ ÕV×BZAá çÖ×¢ µâGßæAÞIá ÕKí ²øáÎßMß‚Äí, ÉøàfÏßW çÄÞxÄßÈí ¼àÕæÈÞ¿áAÞX dÖÎß‚ Õ߯cÞVÅßAí ÖáÍdÉÄàfÏáæ¿ ÕߨíÎÏçÜÞµ¢ æºÞˆßæAÞ¿áJÄí.... µìYØÜß¹í æØaùᑚ Õ߼ϷÞŵZ ÉßæKÏᢠÈà{áKá.....

µìYØÜß¹í æØaùßæÈ ØÎàÉßAÞ¢
æÄÞ¿áÉáÝ ®®ØíÉßÏáæ¿ ³ËߨßçÈÞ¿á çºVKÞÃí µìYØÜß¹í æØaùßæa dÉÕVJÈ¢. ¼ÈèÎdÄß ÉiÄßÏáæ¿ ÍÞ·ÎÞÏß ®®ØíÉß ¦V. Èß×ÞLßÈßÏáæ¿ ÈßVçÆÖdÉµÞø¢ ÎÞV‚í 25ÈÞÃí §Äí ØíÅÞÉß‚Äí.µá¿á¢Ì dÉÖíÈBZAí ®dÄÏᢠçÕ·¢ ÉøßÙÞø¢ µÞÃÞæÎK ¦ÖÏÕáÎÞÏÞÃí §Äí ¦ø¢Íß‚æÄKí ®®ØíÉß ÉùEá.  

¼ßˆÏᑚ æÉÞÜàØí Øíçx×Èáµ{ßW ÜÍßAáK ÉøÞÄßµZ ÉøßçÖÞÇß‚í, §ÕÏáæ¿ ØbÍÞÕ¢ ¥ÈáØøß‚ÞÃí ®®ØíÉßÏáæ¿ ³ËßØí ØÎá‚ÏJßW dÉÕVJßAáK ÕÈßÄÞ æØˆßÈá èµÎÞùáKÄí. Äá¿VKí ÉøÞÄßAÞæøÏᢠÎxᢠÕÈßÄÞ æØˆßçÜAí Õß{ßMß‚í ©çÆcÞ·ØíÅV ÕßÕøBZ ¦øÞÏá¢.

§ÄßÈáçÖ×¢ ÉøÞÄßµZ µìYØÜß¹í æØaùßçÜAí èµÎÞùá¢. ®®ØíÉß ¦V. Èß×ÞLßÈß, µìYØÜV Øß.æµ. ÎçÙ×í ®KßÕøáæ¿ çÈÄãÄbJßÜÞÃí µìYØÜß¹í. ®¢®ØíÁÌïcá ÉÞØÞÏ ÎçÙ×í §¿áAß ¯¦V µcÞ¢Éᑚ çµÞYØíxÌß{ÞÃí. ÕÈßÄÞ æØˆßæÜ øIá ©çÆcÞ·Øíŵ{ᢠØÙÞÏJßÈáIí.®ˆÞ æÕUßÏÞÝíºÏáÎÞÃí æØaùßW µìYØÜß¹í È¿JáKÄí. æÎÞèÌW: 9744200100.

Friday, July 1, 2011

പൊലീസ്‌ അതിക്രമത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്നു കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: സ്വാശ്രയ സമരത്തിനെതിരെ പൊലീസ്‌ നടത്തിയ അതിക്രമത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ പൊലീസ്‌ ഗൂഢാലോചന ഉണ്ടെന്നു കോടിയേരി പറഞ്ഞു. ആര്‍. രാജേഷ്‌ എംഎല്‍എയെ ആക്രമിച്ചതു നിയമസഭാ സമിതിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണം. ഇതു ചെയ്‌ത ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
എആര്‍ ക്യാംപിലെ അസി. കമന്‍ഡാന്റ്‌ ശശിധരനാണു വിദ്യാര്‍ഥിവേട്ട ആസൂത്രണം ചെയ്‌തതെന്നു കോടിയേരി പറഞ്ഞു. വിദ്യാര്‍ഥികളെ, പ്രത്യേകിച്ചു നേതാക്കളെ നോക്കി തല്ലിച്ചതയ്‌ക്കണമെന്ന്‌ ഇയാള്‍ പൊലിസുകാരെ വിളിച്ചു രഹസ്യമായി ആവശ്യപ്പെട്ടു. ഈ പേക്കൂത്തിനു മുഴുവന്‍ ഉത്തരവാദി അയാളാണ്‌. ഈ പ്രശ്‌നം തല്ലി പരിഹരിക്കാമെന്നു സര്‍ക്കാര്‍ കരുതേണ്ട.

പെട്രോള്‍ ബോബ്‌ എറിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്‌ഥാനരഹിതമാണ്‌. രാജേഷിന്റെ കയ്യില്‍ പെട്രോള്‍ ബോംബുണ്ടായിരുന്നോ? നിയമസഭയ്‌ക്കു മുന്നിലേക്കു മാര്‍ച്ച്‌ നടത്തിയ എഐഎസ്‌എഫുകാരുടെ കയ്യില്‍ എന്ത്‌ ആയുധമാണ്‌ ഉണ്ടായിരുന്നത്‌? അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ അതു നേരത്തെ അറിയുമായിരുന്നല്ലോ? സമരത്തില്‍പ്പോലും പങ്കെടുക്കാത്ത യൂണിവേഴ്‌സിറ്റി കോളജ്‌ വിദ്യാര്‍ഥിനി ശരണ്യ മര്‍ദനമേറ്റു മരണവുമായി മല്ലിടുകയാണ്‌.

സമരം ആദ്യം തുടങ്ങിയത്‌ എംഎസ്‌എഫ്‌ ആണ്‌. പിന്നീടു പരിയാരത്തേക്കു കെഎസ്‌യുവും മാര്‍ച്ച്‌ നടത്തി. അവിടെ ഒരു പൊലീസും അവരെ ആക്രമിച്ചില്ല. വേണമെന്നു ഞങ്ങള്‍ പറയുന്നുമില്ല. താന്‍ വച്ച പൊലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ ഇപ്പോഴും തലസ്‌ഥാനത്ത്‌ എന്നാണു മുഖ്യമന്ത്രി പറയുന്നത്‌. അന്നൊന്നും ഇങ്ങനെ പെരുമാറാന്‍ പൊലീസിന്‌ എല്‍ഡിഎഫ്‌ ധൈര്യം കൊടുത്തിട്ടില്ല. ഭീകരവാദികളെ നേരിടാനുള്ള ആയുധം കൊണ്ടാണു വിദ്യാര്‍ഥികളെ പൊലീസ്‌ തല്ലിച്ചതച്ചതെന്നു കോടിയേരി ആരോപിച്ചു.

Thursday, June 30, 2011

ട്രാഫിക് സ്റ്റേഷനുകളില്‍ ക്രമക്കേട് കണ്ടെത്തി

കൊല്ലം:കൊല്ലം, കൊട്ടാരക്കര ട്രാഫിക് സ്റ്റേഷനുകളില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വ്യാപകമായ പരാതികളെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

കൊല്ലം ട്രാഫിക് സ്റ്റേഷനിലെ പരിശോധനയില്‍ കാഷ് ബാലന്‍സില്‍ 28,575 രൂപയുടെ കുറവ് കണ്ടെത്തി. 2010 ലെ 10-ഉം 2011 ലെ 135-ഉം കേസുകള്‍ തുടര്‍ നടപടിയില്ലാതെ മുടങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

പരിശോധനയ്ക്ക് കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി. എസ്.അനില്‍കുമാര്‍ നേതൃത്വം നല്‍കി. സി.ഐ.മാരായ അശോക്കുമാര്‍, കൃഷ്ണകുമാര്‍, സിനി ഡെന്നീസ്, പ്രദീപ്കുമാര്‍ എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Friday, June 17, 2011

 എസ്.ഐയുടെ കൊല: എ.എസ്.ഐയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

എസ്.ഐ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ എ.എസ്.ഐയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ രാജശേഖരന്‍നായര്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ അജിത്കുമാറിനെയും ഇയാളുടെ സുഹൃത്തും ഗുണ്ടാസംഘാംഗവുമായ കന്‍േറാണ്‍മെന്റ് നോര്‍ത്തില്‍ പുള്ളിക്കട ഷാജി എന്ന ഷാജിലാലിനെയുമാണ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ഇരുവരെയും ബുധനാഴ്ച മുതല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു.എന്നാല്‍  ഇത് വരെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
പലതവണ ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ നല്‍കാന്‍ അജിത്കുമാര്‍ സന്നദ്ധനായില്ലെന്നാണ് അറിയുന്നത്.
ഇരുവരും ചേര്‍ന്ന് മദ്യപിച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് എസ്.ഐക്ക് എസ്.ഐയില്‍ നിന്ന് മര്‍ദനമേറ്റത്.

Thursday, June 16, 2011

കേരള പൊലീസിനു വീണ്ടും തീരാക്കളങ്കം

ഒരു മാധ്യമ പ്രവര്‍ത്തകനു നേര്‍ക്കുണ്ടായ വധ ശ്രമക്കേസില്‍ കൊല്ലത്തെ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതി കൊല്ലപ്പെടുകയും ചെയ്തു. കൊലക്കേസിലും വധശ്രമക്കേസിലും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിന്‍റെ നാണക്കേടിലാണു കൊല്ലം ജില്ലാ പൊലീസ്. അതിന്‍റെ ചൂടാറും മുന്‍പ്, കൊല്ലം നഗരത്തിന്‍റെ ഹൃദയഭാഗത്ത്, ക്രൈം ബ്രാഞ്ച് ഓഫീസിനു തൊട്ടടുത്ത്, പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഒരു സബ് ഇന്‍സ്പെക്റ്റര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു. ഈ കേസില്‍ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനും ഉറ്റ സുഹൃത്തും അയാളുടെ കൂട്ടാളിയുമായ ഗൂണ്ടയും കസ്റ്റഡിയിലാണ്.
കേരള പൊലീസിന്‍റെ വികൃതമുഖത്തിന്‍റെ പരിച്ഛേദമാണ് ഈ ദിവസങ്ങളില്‍ കൊല്ലത്തു കാണുന്നത്. നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്തി പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ്, ഗൂണ്ടകളുമായിച്ചേര്‍ന്നു സ്വയം അക്രമികളാകുന്നതിന് ഇപ്പറഞ്ഞ രണ്ട് ഉദാഹരണങ്ങള്‍ ധാരാളം മതി. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വളരെ കൂടുന്നു എന്നു കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം കൂടി ഇവിടെ കൂട്ടിവായിക്കണം.
മാധ്യമപ്രവര്‍ത്തകനു നേര്‍ക്കു നടന്ന വധശ്രമത്തില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍ അറസ്റ്റിലായതു പൊലീസ് സേനയ്ക്കു നാണക്കേടു മാത്രമല്ല, നടുക്കവും ഉണ്ടാക്കിയിരുന്നു. ഏതെങ്കിലും സ്ഥലത്ത് ഒരു അനിഷ്ട സംഭവമുണ്ടായാല്‍ കുറച്ചു നാളത്തേക്കെങ്കിലും അവിടെ പൊലീസ് സാന്നിധ്യവും നിരീക്ഷണവും സാധാരണമാണ്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തും മറ്റു മുന്‍കരുതലുകളെടുത്തും ക്രമസമാധാനം ഉറപ്പുവരുത്തും. എന്നാല്‍, കൊല്ലം ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നു തുമ്മിയാല്‍ കേള്‍ക്കുന്ന ദൂരത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്സില്‍, പതിവായി ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഉദ്യോഗസ്ഥരും അവരുടെ ഗൂണ്ടാസംഘങ്ങളും പതിവായി മദ്യപിക്കുകയും പരിസരവാസികളായ പൊലീസുകാര്‍ക്കു തന്നെ ശല്യമുണ്ടാക്കുകയും ചെയ്തിട്ടും പൊലീസ് നിശബ്ദത പാലിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയവരെക്കുറിച്ച് പരിസരത്തുള്ള മറ്റു പൊലീസുകാര്‍ക്ക് അറിയില്ലായിരുന്നു എന്നു കരുതാനാവില്ല. രണ്ടു മാസമായി സസ്പെന്‍ഷനില്‍ കഴിയുകയായിരുന്ന രാജശേഖരന്‍ നായര്‍ എന്ന സബ് ഇന്‍സ്പെക്റ്റര്‍ക്കു പത്തനംതിട്ട എആര്‍ ക്യാംപിലായിരുന്നു നേരത്തേ ജോലി. എന്നിട്ടും അയാള്‍ കൊല്ലത്തെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞിരുന്നില്ല. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് ഇന്‍സ്പെക്റ്ററാണു മുഖ്യപ്രതി അജിത്. ഇയാളും കുറച്ചു കാലമായി ഡ്യൂട്ടിക്ക് ഹാജരാകുന്നില്ല എന്നു പൊലീസ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും ഇവര്‍ക്കെതിരേ വകുപ്പുതല നടപടി കൈക്കൊള്ളാന്‍ എന്തുകൊണ്ട് അധികൃതര്‍ക്കായില്ല?
നാലാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കു താമസിച്ച്, രാജശേഖരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പതിവായി മദ്യസല്‍ക്കാരം നടത്തിയ അജിത്തിനെ സഹപ്രവര്‍ത്തകര്‍ സംരക്ഷിക്കുകയായിരുന്നു എന്നു വ്യക്തം. തലങ്ങും വിലങ്ങും പൊലീസ് സംഘം ചുറ്റിത്തിരിയുന്ന പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അസമയത്തു നടന്ന ഭീകരകൊലപാതകത്തെക്കുറിച്ച്, ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിവരം ലഭിച്ചില്ലെങ്കില്‍, നഗരഹൃദയത്തിലും ഗ്രാമാന്തരത്തിലും കഴിയുന്ന സാധാരണ ജനങ്ങളുടെ ജീവന് കേരള പൊലീസ് എന്തു സംരക്ഷണം നല്‍കും?
സേനയിലെ ഏതെങ്കിലും അംഗത്തിന് അച്ചടക്കരാഹിത്യമോ സ്വഭാവവൈകല്യമോ ഉണ്ടെങ്കില്‍ അത്തരക്കാര്‍ സര്‍വീസില്‍ തുടരാന്‍ അര്‍ഹരല്ല. കാരണം, പൊതുജനങ്ങള്‍ക്കു മാത്രമല്ല, സേനയ്ക്കു തന്നെയും അവര്‍ ബാധ്യതയാകും. കമ്മ്യൂനിറ്റി പൊലീസിങ് സമ്പ്രദായം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പൊലീസിനെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോഴും കസ്റ്റഡി മരണങ്ങള്‍ പെരുകുകയാണ്. ഏതുതരം മാഫിയ സംഘത്തിനു മുന്നിലും പിന്നിലും പൊലീസിന്‍റെ സാന്നിധ്യം അനുഭവേദ്യം. ഫ്ളാറ്റ് തട്ടിപ്പു മുതല്‍ മണി ചെയ്ന്‍ വരെയും, മണല്‍ കടത്തു മുതല്‍ സ്പിരിറ്റ് കച്ചവടം വരെയും, വണ്ടിപിടുത്തം മുതല്‍ ക്വട്ടേഷന്‍ സംഘം വരെയും നീളുന്നു ഈ അവിശുദ്ധ കൂട്ടുകെട്ട്. മദ്യപിച്ചു ലക്കുകെട്ട് വാഹനമോടിച്ച്, സഹോദരങ്ങളായ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയിലുണ്ട് കേരള പൊലീസ്. കൊല്ലത്തു സംഘം ചേര്‍ന്നു മദ്യപിച്ച് അഴിഞ്ഞാടിയ കേസ് വാര്‍ത്തയായതാണു ഡിവൈഎസ്പിയെ പ്രകോപിതനാക്കിയത്. കളവു മുതല്‍ പങ്കു വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം തിരുവനന്തപുരത്തു ഫോര്‍ട്ട് സ്റ്റേഷനില്‍ യുവാവിന്‍റെ ഉരുട്ടിക്കൊലയില്‍ കലാശിച്ചു. എവിടെയാണു കേരള പൊലീസിന്‍റെ നീതിബോധം?
ഈ സാഹചര്യത്തില്‍ പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ നിയമപരമായ പുതിയ കാഴ്ചപ്പാടു വേണമെന്ന ഹൈക്കോടതി വിധി അതീവഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ നിയമിക്കുന്നതും നിയമനം ലഭിക്കുന്നവര്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നതും തടയാന്‍ ശക്തമായ നിയമനിര്‍മാണം തന്നെ വേണ്ടിയിരിക്കുന്നു, വളരെ അടിയന്തരമായി.

കടപ്പാട് - മെട്രോ വാര്‍ത്ത 

കോഴിയെ പോറ്റാന്‍ കുറുക്കന്മാര്‍ വേണ്ട

നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുക, മൗലികാവകാശങ്ങളില്‍ പ്രഥമവും പ്രധാനവുമായ വ്യക്തിയുടെ ജീവന്‍, സ്വത്ത്, അഭിമാനം എന്നിവ അപഹരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നീ ദൗത്യം ഭംഗിയായി നിറവേറ്റാന്‍ നിയോഗിക്കപ്പെട്ടവരാണല്ലോ പൊലീസ്. വിനയം, നീതിബോധം, നിയമവിധേയത്വം, പ്രത്യുല്‍പന്നമതിത്വം തുടങ്ങിയ ഉന്നത ഗുണഗണങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതാണ് 'പൊലീസ്' എന്ന വാക്കിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഓരോന്നും എന്ന് പൊതുവെ പറയാറുണ്ട്. പക്ഷേ, നാളിതുവരെയായി നാം കണ്ടും കൊണ്ടും അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമൂഹമനസ്സില്‍ ആ വിഭാഗത്തെക്കുറിച്ച് പതിഞ്ഞ ചിത്രം മറ്റൊന്നാണ്. അതിന്റെ പ്രതിരൂപമാണ് കേരള ഹൈകോടതിയുടെ പരാമര്‍ശത്തില്‍ ദൃശ്യമാവുന്നത്.
സംസ്ഥാന പൊലീസിനെതിരെ ഉന്നത നീതിപീഠത്തില്‍നിന്ന് കണ്ണുതുറപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നത് നടാടെയല്ല. പൊലീസ്, ഹവാല മാഫിയയുടെ നിയന്ത്രണത്തിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈകോടതി നിരീക്ഷിച്ചത് മൂന്നു വര്‍ഷം മുമ്പത്തെ കഥ. കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ 40 ലക്ഷം രൂപയുടെ ഹവാലപ്പണം കൊള്ളയടിച്ച കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നിഷ്‌ക്രിയത്വവും വീഴ്ചയുമായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശത്തിന് ശരവ്യമായിരുന്നതെങ്കില്‍ ക്രിമിനല്‍ പ്രവണതയുള്ളവര്‍ ക്രമസമാധാനപാലന ചുമതല ഏറ്റെടുക്കാന്‍ രംഗപ്രവേശം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ നീതിപീഠത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇവ്വിഷയകമായി ന്യായാസനം നടുങ്ങിയ അതേദിവസം തന്നെയാണ് ദക്ഷിണകേരളത്തിലെ കൊല്ലത്തിനടുത്ത് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മരിക്കുന്നതും സംഭവത്തില്‍ രണ്ട് എ.എസ്.ഐമാര്‍ പിടിയിലായതും. ഈ ദാരുണസംഭവം കോടതി വരച്ചിട്ട രേഖാചിത്രങ്ങള്‍ക്ക് പൂര്‍ണത കൈവരുത്തുന്നു. പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റവും സംഘട്ടനവുമാണ് കാരണമെന്നാണ് പറയപ്പെടുന്നത്. അങ്ങാടിപ്പിള്ളേര്‍ പോലും നാണിച്ചുപോകുന്ന അപഥസഞ്ചാരം! പൊലീസിലെ നല്ലൊരു വിഭാഗം മാഫിയയുടെ ശമ്പളം പറ്റുന്നവരാണെന്ന് രണ്ടുവര്‍ഷം മുമ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാര്‍ഗവന്‍ പൊതുപരിപാടിയില്‍ തുറന്നടിച്ചതും സ്മരണീയമാണ്. രഹസ്യ റെയ്ഡ് നടത്തി കുഴല്‍പണക്കാരില്‍നിന്നും ചീട്ടുകളിക്കാരില്‍നിന്നും ലക്ഷങ്ങള്‍ തട്ടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വര്‍ധിച്ചുവരുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ആധാരമാക്കി 'മാധ്യമം' മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ സൂചനകള്‍ സാധൂകരിക്കുന്നതാണ് കോടതിയുടെ കഴിഞ്ഞദിവസത്തെ നിരീക്ഷണങ്ങള്‍. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കുഴപ്പക്കാരായ പൊലീസുകാരുള്ളതെന്ന് 2005ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. കുഴല്‍പണ ഇടപാടില്‍ കാസര്‍കോടും ചീട്ടുകളിയില്‍ കോഴിക്കോടുമാണത്രെ മുന്നില്‍!
ക്രമസമാധാനപാലന ചുമതലയുള്ള ഓഫിസര്‍മാരില്‍ 30 ശതമാനത്തോളം ക്രിമിനല്‍-മാഫിയ ബന്ധമുള്ളവരാണെന്ന് പറയുന്നതും പുറത്തുനിന്നുള്ള അന്യരാരുമല്ല. വിജിലന്‍സ് വിഭാഗമടക്കം സ്‌പെഷല്‍ യൂനിറ്റിലെ ഓഫിസര്‍മാരില്‍ 15 ശതമാനത്തോളവും മോശം പശ്ചാത്തലമുള്ളവരാണെന്ന് കുറ്റപ്പെടുത്തുന്നതും ഇതേ രഹസ്യരേഖതന്നെ. 14 ജില്ലകളില്‍നിന്ന് ശേഖരിച്ച് തിരുവനന്തപുരത്തെ ആസ്ഥാനത്ത് ക്രോഡീകരിച്ച ഈ റിപ്പോര്‍ട്ടില്‍ അഴിമതിക്കാരെയും അധോലോക ബന്ധമുള്ളവരെയും പേരെടുത്ത് പറഞ്ഞിട്ടും മാതൃകാപരമായ ഒരു നടപടിയും ഉണ്ടായില്ലെന്നത് ചിത്രത്തിന്റെ മറുവശം.
തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിലും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലും ജയില്‍ ഡി.ഐ.ജി ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന് ജയില്‍ ഡി.ജി.പി ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ സംഭവത്തിനും അധികകാലത്തെ പഴക്കമില്ല. ഏറിയാല്‍ നാലോ അഞ്ചോ വര്‍ഷം. ഇങ്ങനെ വഴികേടിലും വഴിവിട്ട പ്രവര്‍ത്തനത്തിലും മുങ്ങിത്താഴുന്നവര്‍ സേനയുടെ പ്രതിച്ഛായ തകര്‍ത്തുകൊണ്ടിരിക്കെ അങ്ങേതലക്കല്‍ കാര്യക്ഷമതയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കൊലവിളികളും കേട്ടു കേട്ട് ജനസാമാന്യത്തിന് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചുരുങ്ങിയത് പത്തു പേര്‍ക്കെങ്കിലും കേരളത്തില്‍ പൊലീസ് കസ്റ്റഡിയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ് പുത്തൂരിലെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവം. ഓഫിസര്‍മാരടക്കം ഒരു ഡസനിലേറെ പൊലീസുകാര്‍ ഇതില്‍ പ്രതികളാണെന്ന യാഥാര്‍ഥ്യം സേനയുടെ ചരിത്രത്തിലെ അപൂര്‍വതകളില്‍ ഒന്നായി രേഖപ്പെട്ടു കിടക്കും.
ഇങ്ങനെ അനുദിനം ഓരോന്ന് വായിച്ചും കേട്ടും താടിക്കു കൈവെച്ച് കുന്തിച്ചിരിക്കാന്‍ നിര്‍ബന്ധിതനാവുന്ന ജനം അറിയാതെ ചോദിച്ചുപോകുന്നു 'ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിയമപാലകര്‍!'
കളവു മുതല്‍ ഉള്‍പ്പെടെ അവിഹിത സമ്പത്തിന്റെ വിഹിതംപറ്റുക, പ്രതികള്‍ക്കുനേരെ കണ്ണു ചിമ്മുക, കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കേസ് എടുക്കേണ്ടിവന്നാലും തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുക, ആരോപണം പിന്‍വലിക്കാനോ കേസ് ഒതുക്കിത്തീര്‍ക്കാനോ പരാതിക്കാരനുമേല്‍ സമ്മര്‍ദം ചെലുത്തുകയോ ഭീഷണി പ്രയോഗിക്കുകയോ ചെയ്യുക എന്നതെല്ലാം ഇന്ന് നാടുനീളെ കണ്ടുവരുന്ന പൊതുപ്രവണതയാണെന്നും ഗുരുതരമായ സാമൂഹിക പ്രത്യാഘാതത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മനസ്സാക്ഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ സദാ വിളിച്ചുപറഞ്ഞിട്ടും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല; കാണേണ്ടവര്‍ കാണുന്നില്ല എന്നതാണ് അവസ്ഥ.
പൊലീസിന്റെ കടിഞ്ഞാണ്‍ വിവിധ ഏജന്‍സികള്‍ക്ക് വീതിച്ചുകൊടുക്കണം എന്ന നിര്‍ദേശത്തോട് എല്ലാ സംസ്ഥാനങ്ങളും വിയോജിച്ചതായി പൊലീസ് പരിഷ്‌കരണപരിശോധനാ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് കെ.ടി. തോമസ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയത് ഇതോടൊപ്പം വായിക്കുക. അഞ്ചുവര്‍ഷം കാത്തിരുന്ന ശേഷം കൈവരുന്ന അധികാരം നിലനിര്‍ത്തണമെങ്കില്‍ പൊലീസിന്റെ സഹായം കൂടിയേ തീരൂ എന്ന് വളച്ചുകെട്ടില്ലാതെ പറയാന്‍വരെ ഒരു സംസ്ഥാന ആഭ്യന്തരമന്ത്രി തയാറാവുകയുമുണ്ടായി എന്നത് ഈ പരമ്പരയിലെ ക്രൂരമായ ഒരു ഫലിതംതന്നെ.
ചുരുക്കത്തില്‍ കാക്കി യൂനിഫോമിട്ട ക്രിമിനല്‍സ്, ഭരണകൂട ഭീകരസംഘം എന്നീ അപഖ്യാതികള്‍ പൊലീസിനെ വലയംചെയ്തിട്ട് നാളുകളേറെയായി. ഈ ചോരപ്പാടുകളും കറകളും മായ്ച്ചുകളഞ്ഞ് പൊലീസിനെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു വിഭാഗമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് പൗരന്മാരില്‍ ആത്മവിശ്വാസവും സുരക്ഷാബോധവും ഉണ്ടാക്കിത്തീര്‍ക്കേണ്ട സ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൂടുതല്‍ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഒട്ടും ആശ്വാസ്യമല്ല. എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിച്ചേ തീരൂ. കോഴിയെ നോക്കാന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് സമാനമായിരിക്കും അത്.

പോലീസില്‍ കുറ്റവാസന കൂടിവരുന്നു - കോടതി

പോലീസ് കോണ്‍സ്റ്റബിളാകാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹര്‍ജിക്കാരന്‍ നേരത്തേ കോടതിയുടെ ഉത്തരവിലൂടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 2010 ഏപ്രില്‍ 14-ന് പരിശീലനം കഴിഞ്ഞെങ്കിലും നിയമനം കിട്ടിയില്ല. കേസില്‍ ഉള്‍പ്പെട്ടുവെന്ന ഒറ്റക്കാരണം കൊണ്ട് നിയമനം നിഷേധിക്കരുതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ നിയമനത്തിന് അര്‍ഹതയുണ്ടെന്നാണ് വാദം.
കൊച്ചി: പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം കൂടിവരികയാണെന്നാണ് അടുത്തകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലീസില്‍ നിയമനം അനുവദിക്കണോ എന്ന കാര്യം ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടുകൊണ്ടാണ് ജസ്റ്റിസ് എസ്. സിരിജഗന്റെ ഈ വിലയിരുത്തല്‍. കാസര്‍കോട് കെ.എ.പി. ബറ്റാലിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് നീലേശ്വരം സ്വദേശി എം. ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇതേപ്പറ്റി സുചിന്തിതവും സുവ്യക്തവുമായ കാഴ്ചപ്പാടിനുവേണ്ടി ഡിവിഷന്‍ ബെഞ്ചിന് വിട്ടിട്ടുള്ളത്. പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ഡിവൈ.എസ്.പി. ക്രിമിനലുകളെ ഏര്‍പ്പെടുത്തി എന്ന കേസും പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസുമുള്‍പ്പെടെ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് പോലീസിലെ ക്രിമിനല്‍ പ്രവണത നാള്‍ക്കുനാള്‍ കൂടിവരുന്നുവെന്നാണ് എന്ന് കോടതി വിലയിരുത്തി. അടുത്തകാലത്ത് പോലീസ് കോണ്‍സ്റ്റബിളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ നൂറിലധികം പേര്‍ കേസിലുള്‍പ്പെട്ടവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവരെല്ലാം കോടതിയുടെ അനുമതിയോടെയാണ് പരിശീലനം നേടിയത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ പോലീസുകാരായി അധികാരം നേടുമ്പോള്‍ അത് സാധാരണക്കാര്‍ക്കെതിരെത്തന്നെ പ്രയോഗിച്ചേക്കാമെന്നാണ് ഈയിടെയുണ്ടായ കേസുകള്‍ നല്‍കുന്ന സൂചന. അതിനാലാണ് ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടവരെ പോലീസല്‍ നിയമിക്കാമോ എന്ന നിയമപ്രശ്‌നത്തില്‍ പുനപ്പരിശോധന ആവശ്യമാവുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മദ്യപിച്ച് സംഘട്ടനം: എസ്.ഐ വെട്ടും അടിയുമേറ്റ് മരിച്ചു

കൊല്ലം: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ സമൂഹമദ്യപാനത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തലയ്ക്ക് വെട്ടും അടിയുമേറ്റ് മരിച്ചു. പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം തിരുമല കട്ടച്ചല്‍ റോഡ് കാവേരിയില്‍ രാജശേഖരന്‍ നായര്‍ (54) ആണ് മരിച്ചത്. ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ്‌പോലീസ് സ്റ്റേഷനിലെ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെയും പുള്ളിക്കട കോളനിയിലെ ഗുണ്ടയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ അഞ്ചാലുംമൂട് നീനാഭവനില്‍ അജിത്കുമാര്‍ (51), കന്‍േറാണ്‍മെന്റ് നോര്‍ത്ത് പുള്ളിക്കടയില്‍ പുള്ളിക്കട ഷാജി എന്നറിയപ്പെടുന്ന ഷാജിലാല്‍ (40) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പോലീസ് ക്വാര്‍ട്ടേഴ്‌സിലെ അജിത്കുമാറിന്റെ 6-ാം നമ്പര്‍ വീട്ടിലാണ് മദ്യപാനത്തിനായി മൂവരും ഒത്തുചേര്‍ന്നത്. 4-ാം നമ്പര്‍ വീട്ടിലാണ് കൊല്ലപ്പെട്ട രാജശേഖരന്‍ നായര്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. വിവാഹമോചനം നേടിയ അജിത്കുമാര്‍ ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കാണ് താമസം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് രാജശേഖരന്‍ വീട്ടില്‍ നിന്നുപോയത്. അജിത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ എട്ടുമണിയോടെ മൂവരും ഒത്തുകൂടി മദ്യപാനം തുടങ്ങി. രാത്രി 12 മണിക്കും ക്വാര്‍ട്ടേഴ്‌സില്‍ പാട്ടും ബഹളവും കേള്‍ക്കാമായിരുന്നു. 12 മണികഴിഞ്ഞും രാജശേഖരന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ഉറങ്ങി. 12 മണിയോടെ 6-ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് അലര്‍ച്ചയും ഭാരമുള്ള എന്തോ വീഴുന്ന ശബ്ദവും കേട്ടതായി അയല്‍ക്കാര്‍ പറയുന്നു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ രാജശേഖരന്റെ ഭാര്യ ഉണര്‍ന്നുനോക്കുമ്പോഴും ഭര്‍ത്താവ് എത്തിയിരുന്നില്ല. ഭാര്യ പുറത്തിറങ്ങിനോക്കുമ്പോള്‍ വീടിനുമുന്നില്‍ അല്പം അകലെ കുറ്റിക്കാട്ടില്‍ രാജശേഖരന്‍ വീണുകിടക്കുന്നതുകണ്ടു. മുഖത്ത് മാരകമായി മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. അയല്‍ക്കാരും മറ്റും ചേര്‍ന്ന്, ബോധരഹിതനായ രാജശേഖരനെ ആദ്യം ജില്ലാ ആസ്​പത്രിയില്‍ എത്തിച്ചു. സ്ഥിതി അതീവഗുരുതരമായതിനാല്‍ ഇയാളെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകാന്‍ ആസ്​പത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആസ്​പത്രിയില്‍ രാജശേഖരനെ പ്രവേശിപ്പിച്ചെങ്കിലും പകല്‍ 11.30ന് മരിക്കുകയായിരുന്നു.

ഒമ്പതുവര്‍ഷമായി ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊല്ലപ്പെട്ട എസ്.ഐ. രാജശേഖരന്‍ നായര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ച് വീഴ്ചവരുത്തിയതിന്റെ പേരില്‍ ഏപ്രില്‍ 23നാണ് സസ്‌പെന്‍ഷനിലായത്.

കൊലപാതക കേസ്സില്‍ കസ്റ്റഡിയിലായ എ.എസ്.ഐ. അജിത്കുമാര്‍ ഏതാനും നാളായി അനധികൃതമായി ജോലിക്ക് ഹാജരായിരുന്നില്ല. കസ്റ്റഡിയിലായ പുള്ളിക്കട ഷാജിയും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. കലയാണ് രാജശേഖരന്‍ നായരുടെ ഭാര്യ. മക്കള്‍: അര്‍ച്ചന, അശ്വതി