Friday, June 17, 2011

 എസ്.ഐയുടെ കൊല: എ.എസ്.ഐയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

എസ്.ഐ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ എ.എസ്.ഐയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ രാജശേഖരന്‍നായര്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ അജിത്കുമാറിനെയും ഇയാളുടെ സുഹൃത്തും ഗുണ്ടാസംഘാംഗവുമായ കന്‍േറാണ്‍മെന്റ് നോര്‍ത്തില്‍ പുള്ളിക്കട ഷാജി എന്ന ഷാജിലാലിനെയുമാണ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ഇരുവരെയും ബുധനാഴ്ച മുതല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു.എന്നാല്‍  ഇത് വരെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
പലതവണ ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ നല്‍കാന്‍ അജിത്കുമാര്‍ സന്നദ്ധനായില്ലെന്നാണ് അറിയുന്നത്.
ഇരുവരും ചേര്‍ന്ന് മദ്യപിച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് എസ്.ഐക്ക് എസ്.ഐയില്‍ നിന്ന് മര്‍ദനമേറ്റത്.

No comments:

Post a Comment