Thursday, June 30, 2011

ട്രാഫിക് സ്റ്റേഷനുകളില്‍ ക്രമക്കേട് കണ്ടെത്തി

കൊല്ലം:കൊല്ലം, കൊട്ടാരക്കര ട്രാഫിക് സ്റ്റേഷനുകളില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. വ്യാപകമായ പരാതികളെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.

കൊല്ലം ട്രാഫിക് സ്റ്റേഷനിലെ പരിശോധനയില്‍ കാഷ് ബാലന്‍സില്‍ 28,575 രൂപയുടെ കുറവ് കണ്ടെത്തി. 2010 ലെ 10-ഉം 2011 ലെ 135-ഉം കേസുകള്‍ തുടര്‍ നടപടിയില്ലാതെ മുടങ്ങിക്കിടക്കുന്നതായും കണ്ടെത്തി.

പരിശോധനയ്ക്ക് കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി. എസ്.അനില്‍കുമാര്‍ നേതൃത്വം നല്‍കി. സി.ഐ.മാരായ അശോക്കുമാര്‍, കൃഷ്ണകുമാര്‍, സിനി ഡെന്നീസ്, പ്രദീപ്കുമാര്‍ എന്നിവരും ഗസറ്റഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

2 comments:

  1. കുറുന്തോട്ടിക്ക് വാതം

    Word verification ഒഴിവാക്കൂ....

    ReplyDelete
  2. ഹി ഹി.... വെറും വാതമല്ല പക്ഷവാതം !!

    ReplyDelete